ഡബ്ലിൻ: അയർലൻഡിൽ ടാക്സി ഡ്രൈവർമാരുടെ എണ്ണത്തിൽ വർധനവ്. എണ്ണം കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 27,891 ടാക്സി ഡ്രൈവർമാർ രാജ്യത്തുണ്ട്.
നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ വർഷം ടാക്സി ഡ്രൈവർമാർക്കുള്ള 1,893 ലൈസൻസുകൾ വിതരണം ചെയ്തു. ടാക്സികളോടുള്ള പൊതുജനങ്ങളുടെ താത്പര്യമാണ് ഡ്രൈവർമാരുടെ എണ്ണം ഉയരാൻ കാരണമായത്. ഫ്ളീറ്റ് വീൽചെയർ ആക്സസിബിലിറ്റി, ഇലക്ട്രിക് വാഹനങ്ങളോടുള്ള സ്വീകാര്യത എന്നിവയും മേഖലയിലെ പുരോഗതിയ്ക്ക് കാരണമായി.
Discussion about this post

