ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം കുടിയേറ്റം കുറഞ്ഞു. ഈ വർഷം ഏപ്രിൽ വരെയുളള 12 മാസങ്ങളിൽ കുടിയേറ്റക്കാരുടെ വരവിൽ 16 ശതമാനത്തിന്റെ കുറവ് ഉണ്ടായി. യൂറോപ്യൻ മൈഗ്രേഷൻ നെറ്റ്വർക്ക് അയർലൻഡിന്റെ വാർഷിക അവലോകന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ.
യുക്രെയ്നിൽ നിന്നുളള ആളുകളുടെ എണ്ണം കുറഞ്ഞതാണ് കുടിയേറ്റത്തിലെ കുറവിന് കാരണം ആയത്. 2022 ഫെബ്രുവരി മുതൽ 2024 ഡിസംബർവരെയുളള കാലയളവിൽ യുക്രേനിയൻകാർക്ക് ആകെ 1,11,480 പേഴ്സണൽ പബ്ലിക് സർവ്വീസ് നമ്പറുകൾ അനുവദിച്ചു. ഇതിൽ 9,558 എണ്ണം 2024 ൽ ആയിരുന്നു അനുവദിച്ചത്.
Discussion about this post

