ഒഫാലി: ഇയോവിൻ ചുഴലിക്കാറ്റിന് പിന്നാലെ ഓഫാലിയിൽ നിന്നും കണ്ടെടുത്ത അസ്ഥികൾ ആദിമ ക്രൈസ്തവ കാലഘട്ടത്തിലേതെന്ന് കണ്ടെത്തൽ. കാർബൺ ഡേറ്റിംഗ് പരിശോധനയിലൂടെയാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. ബാലികംബറിനടുത്തുള്ള ലെമനാഗൻ സന്യാസി മഠത്തിൽ നിന്നായിരുന്നു അസ്ഥികൾ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ജനുവരി 24 ന് ആയിരുന്നു സംഭവം. ശക്തമായ കാറ്റിനെ തുടർന്ന് ഇവിടുത്തെ നാല് വലിയ മരങ്ങൾ കടപുഴകി വീണിരുന്നു. അപ്പോഴായിരുന്നു അസ്ഥികൾ കണ്ടത്. സംഭവം വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
Discussion about this post

