ഡബ്ലിൻ: പ്രമുഖ ആർക്കിട്ടെക്റ്റും ടിവി അവതാരകനുമായ ഹ്യൂ വാലസ് അന്തരിച്ചു. 68 വയസ്സായിരുന്നു. മരണ വിവരം പങ്കാളിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ആർടിഇയുടെ ഹോം ഓഫ് ദി ഇയർ എന്ന പ്രോഗ്രാമിൽ ജഡ്ജിയാണ് അദ്ദേഹം. 2015 മുതൽ ഹോം ഓഫ് ദി ഇയറിന്റെ ഭാഗമാണ് അദ്ദേഹം. ദി ഗ്രേറ്റ് ഹൗസ് റിവൈവൽ എന്ന പരിപാടിയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് സീരീസ് ആയിട്ടായിരുന്നു ഈ പരിപാടി. ആർക്കിടെക്റ്റ് എന്ന നിലയിൽ ഹ്യൂ വാലസിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Discussion about this post

