ഡബ്ലിൻ: ഹൗസിംഗ് അസിസ്റ്റൻസ് പേയ്മെന്റ് (എച്ച്എപി) വാടക പരിധി ഉയർത്താനുള്ള ആലോചനയുമായി ഭവന വകുപ്പ്. ഇത് സംബന്ധിച്ചുള്ള നടപടികൾ സർക്കാർ ചർച്ച ചെയ്യും. ഭവന- വാടക വിപണിയിൽ സമ്മർദ്ദം വർധിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം.
ദീർഘകാല ഭവന ആവശ്യകതകൾ നിറവേറ്റാത്തതും സോഷ്യൽ ഹൗസിംഗിന് അർഹതയുള്ളതുമായ വാടകക്കാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് വാടക നൽകുന്ന പദ്ധതിയാണ് എച്ച്എപി. വാടകയുടെ 35 ശതമാനം മുതൽ 50 ശതമാനംവരെ ഇത്തരത്തിൽ നൽകാറുണ്ട്. ഈ പരിധികൾ പുന:പരിശോധിക്കാൻ ഭവനമന്ത്രി ജെയിംസ് ബ്രൗൺ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post

