ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ബംഗോറിന് വീടിന് നേരെയുണ്ടായ ആക്രമണം അപായപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പോലീസ്. ദമ്പതികളെ കൊലപ്പെടുത്താനായിരുന്നു കൃത്യം നടത്തിയവർ ലക്ഷ്യമിട്ടിരുന്നത്. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അഭ്യർത്ഥിച്ചിട്ടുണ്ട്.
സ്ത്രീയും പുരുഷനും ആയിരുന്നു സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിൽ വീടിന്റെ മുൻഭാഗത്തിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറും കത്തിനശിച്ചു.
Discussion about this post

