ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ഉഷ്ണതരംഗത്തിനും സാധ്യത. ഉയർന്ന മർദ്ദം രൂപം കൊണ്ട പശ്ചാത്തലത്തിലാണ് അയർലൻഡിൽ ചൂട് കൂടുന്നത്.
അടുത്ത ആഴ്ചവരെ പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. പകൽ സമയങ്ങളിൽ താപനില ഉയരും. 18 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
Discussion about this post

