ബെൽഫാസ്റ്റ്: ശക്തമായ മഴയെ തുടർന്ന് വെള്ളത്തിനടിയിലായി ബെൽഫാസ്റ്റ് നഗരം. പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയതിനാൽ യാത്രയ്ക്ക് വലിയ ബുദ്ധിമുട്ടാണ് നഗരവാസികൾക്ക് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ മുതൽ ബെൽഫാസ്റ്റിൽ ശക്തമായ മഴ ആയിരുന്നു.
സൗത്ത് ബെൽഫാസ്റ്റിൽ ആയിരുന്നു മഴ കനത്ത ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ലഗൻബാങ്ക്, ലിസ്ബേൺ, ബൗച്ചർ, എന്നീ റോഡുകളും ബൊട്ടാണിക് അവന്യൂവും പൂർണമായി വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവയ്ക്കേണ്ടതായി വന്നു. ആൽബർട്ട്ബ്രിഡ്ജ് റോഡ് ഉൾപ്പെടെ നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കം ചില ബസ് സർവീസുകളെ ബാധിച്ചു. വെള്ളം കയറിയതിനാൽ ബാംഗൂർ സ്റ്റേഷൻ അടച്ചിട്ടു.
Discussion about this post

