ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ നിർണായക നീക്കങ്ങളുമായി സർക്കാർ. ഇതിന്റെ ഫലമായി ഒഴിഞ്ഞു കിടക്കുന്ന വീടുകളും താമസസ്ഥലങ്ങളും എത്രയും വേഗം വിപണിയിൽ എത്തിക്കാനാണ് സർക്കാർ തീരുമാനം. ഒഴിഞ്ഞു കിടക്കുന്ന സ്വത്തുക്കൾക്ക് നൽകുന്ന ഗ്രാന്റുകൾ വർധിപ്പിച്ചും നികുതി ശക്തമാക്കിയും ഭവന ലഭ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് സർക്കാർ ശ്രമം.
വേക്കന്റ് പ്രോപ്പർട്ടി റിഫർബിഷ്മെന്റ് ഗ്രാന്റ് സർക്കാർ വിപുലീകരിച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന വീടുകൾ പുതുക്കിപ്പണിയുന്നതിന് 50,000 യൂറോവരെയും ഉപയോഗ ശൂന്യമായ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 70,000 യൂറോ വരെയും ഗ്രാന്റായി സർക്കാർ നൽകും. ലോക്കൽ അതോറിറ്റി ഹോം ലോൺ പദ്ധതിയും സർക്കാർ വിപുലീകരിച്ചിട്ടുണ്ട്.
Discussion about this post

