ഡബ്ലിൻ: ബിസിനസ് യാത്രകളുടെ പ്രധാന ലക്ഷ്യസ്ഥാനമായി അയർലന്റിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ. ഇതിനായി കർമ്മ പദ്ധതി ആവിഷ്കരിച്ചു. ബിസിനസ് ഇവന്റ്സ് 2030 എന്ന പേരിലാണ് പുതിയ കർമ്മ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ അയർലന്റിന്റെ സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകും.
അയർലന്റിനെ കോർപ്പറേറ്റ് ഇവന്റുകളുടെയും ബിസിനസ് യാത്രകളുടെയും ലക്ഷ്യസ്ഥാനമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി വിവിധ മേഖലകളുടെയും, വ്യവസായ പ്രമുഖരുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഉണ്ടാകും. സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മേഖലകളിൽ ഒന്നാണ് ഇത്. 290 മില്യൺ യൂറോ ആണ് ഈ മേഖലയിൽ നിന്നും സർക്കാരിന് വരുമാനമായി ലഭിക്കുന്നത്. ഇതിന് പുറമേ 22,000 തൊഴിൽ അവസരങ്ങളും ഈ മേഖല മുന്നോട്ട് വയ്ക്കുന്നു.