ക്ലെയർ: പടിഞ്ഞാറൻ ക്ലെയർ തീരത്ത് പാഡിൽബോർഡിംഗിനിടെ പെൺകുട്ടി കുടങ്ങി. മിൽടൗൺ മാൽബേയിലെ വൈറ്റ് സ്ട്രാൻഡിൽ ആയിരുന്നു സംഭവം. കരയിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിയ ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ അധികൃതർ ഉടനെ ആരംഭിച്ചു.
ഇന്നലെ വൈകീട്ട് നാലര മണിയോടെയായിരുന്നു സംഭവം. പാഡിൽബോർഡിംഗ് നടത്തുന്നതിനിടെ പെൺകുട്ടി ശക്തമായ കാറ്റിനെ തുടർന്ന് കടലിൽ കുടുങ്ങുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പെൺകുട്ടിയെ കോസ്റ്റ്ഗാർഡ് രക്ഷിച്ചത്.
Discussion about this post

