ലിമെറിക്ക്: ലിമെറിക്കിൽ കോടതിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. ന്യൂകാസിൽ വെസ്റ്റ് ഡിസ്ട്രിക്റ്റ് കോടതിയിൽ ആയിരുന്നു സംഭവം. ആറ് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്.
മറ്റൊരാളെ ആക്രമിച്ച കേസിൽ പ്രതിയായിരുന്നു ഇയാൾ. ചോദ്യം ചെയ്യലിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കിയതായിരുന്നു. ഇതിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടു. പോലീസ് പിന്തുടർന്നെങ്കിലും പെട്ടെന്ന് പിടികൂടാൻ സാധിച്ചില്ല. മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ശേഷം ശുചിമുറിയിലേക്ക് പോയതായിരുന്നു പ്രതി. ഇവിടെ വച്ച് ശുചിമുറിയുടെ ജനാല വഴിയായിരുന്നു രക്ഷപ്പെട്ടത്. ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു പ്രതിയെ പിന്തുടർന്നത്.

