കെറി: കർഷകൻ മൈക്കൽ ഗെയിനിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടർന്ന് പോലീസ്. ഗെയിനിന്റേത് എന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ച കൃഷിയിടത്തിൽ പോലീസ് വിശദമായ പരിശോധന നടത്തുകയാണ്. മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനകളും പുരോഗമിക്കുന്നുണ്ട്.
ഐറിഷ് ഡിഫൻസ് ഫോഴ്സസിലെ എൻജിനീയറിംഗ് സ്പെഷ്യലിസ്റ്റുകളും പോലീസുമാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. പരിശോധന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംശയമുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ടെന്നാണ് സൂചന.
മൈക്കിൾ ഗെയ്നിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 50 കാരനെ പോലീസ് കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് കഴിഞ്ഞ ദിവസം ഇയാളെ വിട്ടയക്കുകയായിരുന്നു.