ഡബ്ലിൻ: പ്രകൃതി വിരുദ്ധ പീഡന കേസിൽ മുൻ അധ്യാപകന് തടവ് ശിക്ഷ. ബൂട്ടർസ്ടൗണിലെ പീറ്റർ കെല്ലിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 10 വർഷത്തെ കഠിനതടവാണ് കോടതി നൽകിയിരിക്കുന്നത്.
30 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു സംഭവം. 1970 -80 കാലത്താണ് പീഡനം ഉണ്ടായത് എന്നാണ് പരാതി. ഈ സമയത്ത് ഡബ്ലിനിലെ ബ്ലാക്ക്റോക്കിലെ വില്ലോ പാർക്ക് സ്കൂളിലെ അധ്യാപകൻ ആയിരുന്നു കെല്ലി. ഇവിടുത്തെ വിദ്യാർത്ഥികളെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. എട്ടോളം വിദ്യാർത്ഥികളാണ് പീഡനത്തിന് ഇരയായത്.
Discussion about this post

