ഡബ്ലിൻ: ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് കൈകോർക്ക് ഫോർഡും റെനോയും. യൂറോപ്യൻ വിപണികൾക്കായുള്ള നിർമ്മാണത്തിലാണ് ഇരു പ്രമുഖ കമ്പനികളും ഒന്നിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാർ സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോർട്ടുകൾ.
യൂറോപ്യൻ ഇലക്ട്രോണിക് കാർ വിപണിയിലെ ചൈനീസ് ആധിപത്യം ചെറുക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുടെയും നിർമ്മാണ ചിലവ് കുറയ്ക്കുകയും ലക്ഷ്യമാണ്. ഇരു കമ്പനികളും സംയുക്തമായി വികസിപ്പിക്കുന്ന ഇലക്ട്രിക് വാഹനം 2028 ൽ വിപണിയിലെത്തും. പുതിയ കരാർ പ്രകാരം, ഇലക്ട്രിക് വാഹനങ്ങളുടെ രൂപകൽപ്പന ഫോർഡിന്റെ ചുമതലയാണ്. അതിനാൽ ഫ്രാൻസിലാകും നിർമ്മാണ പ്രവർത്തനങ്ങൾ.
Discussion about this post

