ഡബ്ലിൻ: അയർലൻഡിലെ ആളുകളുടെ ജീവിത ചിലവ് കുറയ്ക്കുന്നതിലാണ് ഫിയന്ന ഫെയ്ൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പാർട്ടിയുടെ വാർഷിക യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒഫാലിയിലാണ് പാർലമെന്ററി അംഗങ്ങളുടെ യോഗം.
ജീവിത ചിലവും ഇതുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളും ലഘൂകരിക്കുക. കുടുംബങ്ങളെ പിന്തുണയ്ക്കുക, ജോലികൾ സംരക്ഷിക്കുക എന്നിവയിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. അടുത്ത ഡെയ്ൽ ടേമിലേക്കുള്ള രാഷ്ട്രീയ മുൻഗണനകൾ പരിശോധിക്കാൻ അംഗങ്ങൾക്ക് കഴിയുന്ന തരത്തിലായിരിക്കും പാർട്ടിയുടെ ചിന്തകൾ. പരിപാടിയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ പിന്തുണയ്ക്കുക, തൊഴിലവസരങ്ങൾ സംരക്ഷിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് യോഗത്തിന്റെ വിഷയം.

