മീത്ത്: കൗണ്ടി മീത്ത് തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായ രണ്ട് പേരെ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ രക്ഷിച്ചു. ഇന്നലെ വൈകീട്ട് ബെറ്റിസ്ടൗൺ ഭാഗത്ത് ആയിരുന്നു സംഭവം. രക്ഷപ്പെട്ട രണ്ട് പേർക്കും അടിയന്തിര വൈദ്യസഹായം നൽകിയിട്ടുണ്ട്.
വൈകുന്നേരമാണ് ബോട്ട് മുങ്ങിയതായുള്ള വിവരം കോസ്റ്റ്ഗാർഡിന് ലഭിച്ചത്. ഉടനെ രക്ഷാപ്രവർത്തം ആരംഭിക്കുകയായിരുന്നു. ക്ലോഗെർഹെഡിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ഓറിയെൽ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.
Discussion about this post

