ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം വീടുകളിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജീവൻ നഷ്ടമായത് 16 പേർക്ക്. ഫയർ സർവീസാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്നും ഫയർ സർവീസ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് തീപിടിത്തത്തെ തുടർന്ന് ഇത്രയേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം വടക്കൻ അയർലൻഡിൽ ഉണ്ടായ തീപിടിത്തത്തിൽ പകുതിയും പുകവലിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് നാല് തീപിടിത്തങ്ങൾ ഉണ്ടായി. തീപിടിത്തം ഉണ്ടായ മൂന്നിലൊന്ന് സംഭവങ്ങളിലും വീടുകളിൽ അപായമണി ഉണ്ടായിരുന്നില്ല. മരിച്ചവരിൽ 75 ശതമാനം പേരും ഒറ്റയ്ക്ക് താമസിച്ചവരാണെന്നും ഫയർ സർവീസ് വ്യക്തമാക്കി.
Discussion about this post

