ഡബ്ലിൻ: അയർലൻഡിൽ തീപിടിത്തങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം മരിച്ചത് 25 പേർ. ഭവന, തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും 55 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.
വീടുകൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുണ്ടായ തീപിടുത്തങ്ങളിൽ കഴിഞ്ഞ വർഷം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കാട്ടുതീ, മാലിന്യ കേന്ദ്രങ്ങളിലുണ്ടായ അപകടങ്ങൾ എന്നിവയിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വീടുകളിൽ ഇലക്ട്രിക് വയറിലെ പ്രശ്നങ്ങൾ, ഉപകരണങ്ങളിലെ പ്രശ്നങ്ങൾ എന്നിവ തീപിടുത്തങ്ങൾക്ക് കാരണം ആയി. ഇതിന് പുറമേ ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടായ അശ്രദ്ധയും തീപിടിത്തത്തിലേക്ക് നയിച്ച സംഭവങ്ങളാണ്. 25 പേരിൽ 21 പേരും 55 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരാണ്.

