വാട്ടർഫോർഡ്: വാട്ടർഫോർഡിലെ കൊമെരാഗ് പർവ്വതനിരയിൽ തീപിടിത്തം. തീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മേഖലയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പർവ്വതത്തിൽ തീപിടിത്തം ഉണ്ടായത്.
വാട്ടർഫോർഡ് ഫയർ സർവീസിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവർക്ക് സഹായത്തിനായി ഹെലികോപ്റ്ററും സ്ഥലത്തുണ്ട്. തീയ്ക്ക് വളരെ പെട്ടെന്ന് തന്നെ ആളിപ്പടരാൻ അനുകൂലമായ സാഹചര്യമുള്ള മേഖലയാണ് ഇത്. അതിനാൽ ഇവിടെ കർശന നിരീക്ഷണം തുടരുകയാണ്. വലിയ തോതിൽ പുക ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post

