കോർക്ക്: കോർക്കിൽ ഇൻഡസ്ട്രിയൽ പാർക്കിൽ തീപിടിത്തം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വെയർഹൗസിന് കേടുപാടുകൾ ഉണ്ടായി. ബാലിട്രാസ്നയിലെ ഇൻഡസ്ട്രിയൽ പാർക്കിൽ ആയിരുന്നു സംഭവം.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ പോലീസും അടിയന്തിര സേവനങ്ങളും രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ വലിയ നാശനഷ്ടം ഉണ്ടായി.
Discussion about this post

