ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നും ഫിൻ ഗെയ്ൽ പാർട്ടി ഇന്ന് മുതൽ നാമനിർദ്ദേശം സ്വീകരിക്കും. ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികളാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 15 വരെ നാമനിർദ്ദേശം നൽകാം.
നാമനിർദ്ദേശം നൽകുന്നവർക്ക് ഫിൻ ഗെയ്ൽ പാർലമെന്ററി പാർട്ടിയിലെ 20 അംഗങ്ങളുടെയും 25 പാർട്ടി കൗൺസിലർമാരുടെയും എക്സിക്യൂട്ടീവ് കൗൺസിലിലെ അഞ്ച് അംഗങ്ങളുടെയും നാമനിർദ്ദേശം ആവശ്യമാണ്. സെപ്തംബറിൽ പാർട്ടി അന്തിമ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. മൈറീഡ് മക്ഗിന്നസും എംഇപി സീൻ കെല്ലിയും പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന.
നിലവിലെ പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ കാലാവധി നവംബർ 11 ന് അവസാനിക്കും. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഒക്ടോബർ അവസാനമായിരിക്കും തിരഞ്ഞെടുപ്പ്.

