ഡബ്ലിൻ: അയർലൻഡിൽ സ്പൈനൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ്. ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 104 പേരാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. ഇതിൽ മൂന്ന് കുട്ടികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തിലേറെയാകുന്നു.
ജനുവരി മുതൽ 279 ശസ്ത്രക്രിയകൾ നടത്തി. ഇതേസമയം പുതുതായി 229 ശസ്ത്രക്രികൾ പട്ടികപ്പെടുത്തി. അതേസമയം കുട്ടികളുടെ എണ്ണം 150 ൽ താഴെ ആയത് വലിയ ആശ്വാസമാണ് നൽകുന്നത്. സ്കോളിയോസിസ്, സ്പൈന ബിഫിഡ എന്നിവ ബാധിച്ച കുട്ടികൾക്കുള്ള പരിചരണങ്ങൾക്കായുള്ള അവലോകനം തുടരുകയാണ്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post

