ഡബ്ലിൻ/ മാഡ്രിഡ്: മാഡ്രിഡിൽ വാഹനാപകടത്തിൽ ഐറിഷ് പൗരന് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ 2.20 ഓടെയായിരുന്നു സംഭവം. 52 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റ് ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചായിരുന്നു അപ്രതീക്ഷിത വിയോഗം.
പ്യൂർട്ട ഡി ടോളിഡോയ്ക്ക് സമീപമുള്ള റോണ്ട ഡി ടോളിഡോയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്ന 52 കാരനെ ടാക്സി ഇടിച്ച് വീഴ്ത്തുകയായിരുന്നു. അടിയന്തിര സേവനങ്ങൾ ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
Discussion about this post

