ഡബ്ലിൻ: ലോട്ടോ ജാക്ക്പോട്ടിൽ സമ്മാനം നേടി ഡബ്ലിൻ സ്വദേശി. ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഡബ്ലിൻ സ്വദേശിയ്ക്ക് സമ്മാനം ലഭിച്ചത്. 92,397 യൂറോയാണ് സമ്മാനത്തുക. വിജയിയുടെ പേര് വിവരങ്ങൾ നാഷണൽ ലോട്ടറി പുറത്തിവിട്ടിട്ടില്ല.
സപ്രിംഗ്ഫീൽഡ് ഫോർച്യൂൺസ്ടൗൺ ഷോപ്പിംഗ് സെന്ററിലെ കടയിൽ നിന്നാണ് വിജയി ടിക്കറ്റ് വാങ്ങിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അവസാന നിമിഷം ആയിരുന്നു അദ്ദേഹം ടിക്കറ്റ് കരസ്ഥമാക്കിയത്. ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ 01, 07, 24, 33, 41, 45, എന്നീ നമ്പറുകളും 38 ബോണസ് പോയിന്റും ഉണ്ടായിരുന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വിജയികൾ ടിക്കറ്റിന് പുറകിൽ ഒപ്പിട്ട് ഭദ്രമായി അവ സൂക്ഷിക്കുകയും നാഷണൽ ലോട്ടറിയുമായി ഉടനെ സമ്മാനത്തിനായി ബന്ധപ്പെടുകയും ചെയ്യണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

