ഡബ്ലിൻ: രക്തദാനത്തിനായി അഭ്യർത്ഥന പുറപ്പെടുവിച്ച് ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ്. ഒ നെഗറ്റീവ് രക്തത്തിന്റെ സ്റ്റോക്കുകളിൽ വലിയ കുറവ് ഉണ്ടായതിനെ തുടർന്നാണ് ദാതാക്കളോട് മുന്നോട്ടുവരാൻ അഭ്യർത്ഥിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ തീരുന്ന സ്റ്റോക്ക് മാത്രമാണ് നിലവിൽ ബ്ലഡ് ബാങ്കുകളിൽ ഉള്ളത്.
നെഗറ്റീവ് രക്തഗ്രൂപ്പുകളുടെ കുറവും ദാനം ചെയ്യുന്നവരുടെ കുറവും രക്തത്തിന്റെ സ്റ്റോക്ക് കുറയാൻ കാരണമായി. രക്തത്തിന്റെ കുറവിനൊപ്പം ശസ്ത്രക്രിയയ്ക്കായി ബ്ലഡ് ഉപയോഗിക്കുന്നത് കൂടി. അയർലൻഡിൽ ജനസംഖ്യയുടെ ഏഴ് ശതമാനം പേർക്ക് മാത്രമാണ് ഒ നെഗറ്റീവ് രക്തഗ്രൂപ്പ് ഉള്ളത്. ദാനത്തിന് അർഹതയുള്ളവരാകട്ടെ ആകെ ജനസംഖ്യയിൽ മൂന്ന് ശതമാനവുമാണ്.

