ഡബ്ലിൻ: സർക്കാരിന്റെ അടിയന്തര സേവനങ്ങൾക്ക് നന്ദി പറഞ്ഞ് മോട്ടോർ റേസിംഗിനിടെ അപകടത്തിൽമരിച്ച 13 കാരിയുടെ കുടുംബം. അപകടസമയത്ത് അടിയന്തര സേവനങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളായ ടിമ്മിയും തെരേസയും പറഞ്ഞു. ഞായറാഴ്ചയാണ് കൗണ്ടി കോർക്കിൽ സംഘടിപ്പിച്ച റേസിനിടെ ലോറൻ ഒബ്രിയൻ എന്ന 13കാരി മരിച്ചത്.
സോഷ്യൽ മീഡിയ വഴിയായിരുന്നു പെൺകുട്ടിയുടെ രക്ഷിതാക്കൾ രംഗത്ത് എത്തിയത്. അപകടസമയത്ത് മകൾക്ക് വേണ്ട എല്ലാ സഹായങ്ങളും സർക്കാരിന്റെ അടിയന്തര സേവനങ്ങൾ നൽകി. ഇതിൽ നന്ദി അറിയിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന കോർക്ക് ഓട്ടോഗ്രാസ് കമ്യൂണിറ്റിയ്ക്കും നന്ദി പറയുന്നുവെന്നും ഇരുവരും കൂട്ടിച്ചേർത്തു.
13 കാരിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്ത്യകർമ്മങ്ങൾ എപ്പോൾ നടത്തണമെന്നകാര്യത്തിൽ ഇതുവരെ കുടുംബം തീരുമാനം എടുത്തിട്ടില്ല. തീരുമാനം എടുത്ത ശേഷം മൃതദേഹം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിക്കും. മക്രൂമിലെ മക്ഈഗൺ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ലോറൻ ഒബ്രിയൻ.

