ശബരിമല: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ് . പി.ആർ ഓഫീസിൽ നിന്നുള്ള ദേവസ്വം ഉദ്യോഗസ്ഥരാണ് ദിലീപിനെ സോപാനത്തിലേക്ക് കൊണ്ടുവന്നത് . പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി ദർശനത്തിനായി സന്നിധാനത്ത് എത്തി.ദിലീപ് തന്ത്രിയെ കാണുകയും ചെയ്തു
ദിലീപ് ശബരിമല സന്ദർശിക്കുമെന്ന അഭ്യൂഹങ്ങൾ ഇന്നലെ തന്നെ ഉയർന്നിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹം ശബരിമലയിൽ എത്തിയത് . അതേസമയം ദിലീപ് നായകനായെത്തുന്ന ‘ഭഭബ’ ഡിസംബർ 18ന് റിലീസ് ചെയ്യും. വലിയ ബജറ്റിൽ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു.
Discussion about this post

