ഡബ്ലിൻ: സർക്കാർ രേഖകൾ ഐറിഷ് ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നതിനായി സർക്കാർ ചിലവിടാനൊരുങ്ങുന്നത് വൻ തുക. തർജ്ജമ ചെയ്യുന്നതിന് പുറത്തുനിന്നുള്ള കോൺട്രാക്ടർമാരെ നിയമിക്കുന്നതിനായി 10.5 മില്യൺ യൂറോ ചിലവിടാനാണ് സർക്കാർ തീരുമാനം. പത്രക്കുറിപ്പുകൾ, ഔദ്യോഗിക രേഖകൾ, നിയമപരമായ രേഖകൾ എന്നിവ തർജ്ജമ ചെയ്യുന്നതിനാണ് പുറത്ത് നിന്നുള്ള കോൺട്രാക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.
അടുത്ത നാല് വർഷത്തേയ്ക്ക് ആകും ഇവരുടെ നിയമനം. ഉദ്യോഗാർത്ഥികൾക്കായി ടെന്റർ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ബന്ധപ്പെട്ട രേഖകളുമായി അധികൃതരെ സമീപിക്കാം. ഉദ്യോഗാർത്ഥികൾക്ക് തർജ്ജമയ്ക്കായി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനും സാധിക്കും.
Discussion about this post

