ഡബ്ലിൻ: അയർലൻഡിൽ ഒരു കാർ ഓടിയ്ക്കുന്നതിനുള്ള ശരാശരി ചിലവ് പ്രതിവർഷം 3000 യൂറോയാണെന്ന് കണ്ടെത്തൽ. ഇഎസ്ആർഐയുടെ ഗവേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. എന്നാൽ ഡ്രൈവർമാർ ശരാശരി ചിലവ് 2000 യൂറോയാണെന്നാണ് വിശ്വസിക്കുന്നത്. അതായത് യഥാർത്ഥ ചിലവിനെക്കാൾ 1000 യൂറോ കുറവാണെന്ന് കരുതുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ഡ്രൈവർമാർ തങ്ങളുടെ കാർ പ്രവർത്തിപ്പിക്കുന്നതിനുള്ള വാർഷിക ചിലവ് 1500 യൂറോ ആണെന്നാണ് പറയുന്നത്. ഇത് പെട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്ന കാറുടമകളുടെ ചിലവിനെക്കാൾ പകുതിയാണ്. ഗതാഗതവകുപ്പിന്റെ ധനസഹായത്തോടെയാണ് കണ്ടെത്തൽ. 801 മോട്ടോർ വാഹന ഉടമകളെ ഗവേഷണത്തിന്റെ ഭാഗമാക്കി.
Discussion about this post

