ഡബ്ലിൻ: അലീഡ് ഐറിഷ് ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പിൽ ഉപഭോക്താക്കൾക്ക് അതൃപ്തി. ആപ്പിൽ വരുത്തിയ മാറ്റങ്ങൾ ചില ഉപഭോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എഐബിയുടെ ക്വിക്ക് ബാലൻസ് ഓപ്ഷൻ ഉപേക്ഷിച്ചതാണ് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് ആയത്.
ആകർഷകമായ ലോഗ് ഔട്ട്, പേയ്മെന്റ് എളുപ്പത്തിൽ പൂർത്തീകരിക്കുവന്നതിനുള്ള ഓപ്ഷനുകൾ, മെച്ചപ്പെട്ട സുരക്ഷ എന്നിവ ആപ്പ് ഉറപ്പ് നൽകുന്നുവെന്ന് ബാങ്ക് ആപ്പ് പുറപ്പെടുവിക്കുന്ന വേളയിൽ പറഞ്ഞിരുന്നു. എന്നാൽ ക്വിക്ക് ബാലൻസ് ഫീച്ചർ ഒഴിവാക്കിയത് ആളുകളിൽ സുരക്ഷ സംബന്ധിച്ച് പരിഭ്രാന്തി ഉളവാക്കുകയായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചിരുന്ന ഫീച്ചർ ആയിരുന്നു ഇത്. ആപ്പ് അപ്ഗ്രേഡ് ആക്കിയതോടെയാണ് ഈ ഫീച്ചർ ഇല്ലാതായത്.

