ഡബ്ലിൻ: അയർലൻഡിൽ പുതിയ ആസ്ഥാനം ആരംഭിച്ച് ഡാറ്റ ആന്റ് എഐ കമ്പനിയായ ഇഎക്സ്എൽ. പുതിയ അന്താരാഷ്ട്ര ബിസിനസ് ആസ്ഥാനം ഡബ്ലിനിലാണ് ഉള്ളത്. കമ്പനിയുടെ വളർച്ചയിൽ ഡബ്ലിനിലെ ആസ്ഥാനം ഏറെ നിർണായകമാകും.
അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി 2023 മുതലാണ് അയർലൻഡിൽ പ്രവർത്തനം ആരംഭിച്ചത്. ആഗോളതലത്തിൽ 61,000 ആളുകൾ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഡാറ്റകളെ വിശകലനം ചെയ്യാനും അത് ശരിയായ രീതിയിൽ വിനിയോഗിക്കാനും ഇഎക്സ്എൽ സഹായിക്കും. ഗൂഗിൽ, മൈക്രോസോഫ്റ്റ്, എഡബ്ലുഎസ്, എൻവിഡിയ എന്നീ ടെക് കമ്പനികളുമായി ചേർന്നാണ് ഇഎക്സ്എല്ലിന്റെ പ്രവർത്തനം.
Discussion about this post

