ഡബ്ലിൻ ; അയര്‍ലൻഡിൽ ഇനിയെല്ലാം ഡിജിറ്റൽ . 2030 ഓടെ രാജ്യത്തിന്റെ എല്ലാ പ്രധാന പബ്ലിക് സര്‍വ്വീസുകളും ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അനുമതി നൽകിയത് .
പബ്ലിക് സര്‍വീസസ് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് ഫണ്ട് ഉപയോഗിച്ചായിരിക്കും ഡിജിറ്റല്‍ വാലറ്റ് പ്രാവര്‍ത്തികമാക്കുക.പബ്ലിക് എക്സ് പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേമ്പേഴ്സ് കൊണ്ടുവന്ന ഡിജിറ്റല്‍ പബ്ലിക് സര്‍വീസസ് പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു .
ബിസിനസ് ആരംഭിക്കുന്നത് മുതൽ ഡ്രൈവിംഗ് പഠിക്കുന്നത് വരെയെല്ലാം ഇനി ഡിജിറ്റല്‍ വാലറ്റ് ഉറപ്പാക്കും.ലൈഫ് ഇവന്റുകളുടെ ഡിജിറ്റലൈസേഷനും ഡിജിറ്റല്‍ വാലറ്റിന്റെ വികസനവുമാണ് പദ്ധതിയുടെ പ്രധാനഘടകമെന്നും അദ്ദേഹം പറഞ്ഞു.

