ഡബ്ലിൻ: ദ്രോഗെഡയിൽ എറണാകുളം സ്വദേശി അന്തരിച്ചു. പച്ചാളം പള്ളിപ്പറമ്പിൽ പി.കെ സനുലാൽ (64) ആണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം.
മക്കളായ ശ്രീകുമാർ, നവമി എന്നിവർ അയർലൻഡിലാണ് താമസം. ഇതേ തുടർന്ന് സന്ദർശനത്തിനായി ശ്രീകുമാർ താമസിക്കുന്ന ദ്രോഗെഡയിൽ എത്തിയതായിരുന്നു സനുലാൽ. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനായി ധനസഹായ സമാഹരണവും ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ https://www.gofundme.com/f/mr-pc-sanulal-funeral-service?attribution_id=sl:fb7fddec-61bb-4d14-a164-2345bcc5acab&lang=en_IE&ts=1763536486&utm_campaign=fp_sharesheet&utm_medium=customer&utm_source=copy_link ഈ ലിങ്ക് വഴി സഹായം നൽകാം.

