ഡബ്ലിൻ: അയർലന്റിൽ ഇന്നും അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. യൂറോപ്പിലെ തന്നെ ചൂടൻ മേഖലയായിരിക്കും അയർലന്റ് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ഇന്ന് നല്ല തെളിഞ്ഞ കാലാവസ്ഥയായിരിക്കും അയർലന്റിൽ അനുഭവപ്പെടുക എന്ന് കാർലോ വെതറിലെ കാലാവസ്ഥാ നിരീക്ഷകനായ അലൻ ഔ റെയ്ല്ലി പറഞ്ഞു. യൂറോപ്പിലെ ഏറ്റവും ചൂട് കൂടിയ മേഖല അയർലന്റ് ആണെന്നാണ് സാറ്റ്ലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അയർലന്റിന്റെ കിഴക്കൻ മേഖലയിൽ പൊതുവെ തണുപ്പുള്ള കാലാവസ്ഥ ആയിരിക്കും. ഇവിടെ തണുത്ത കാറ്റിന് സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

