ഡബ്ലിൻ: ബെർലിൻ ടെന്നീസ് ഓപ്പണിൽ നിന്നും വനിതാ താരം എമ്മ റഡുകാനു പിന്മാറും. നടുവേദനയെ തുടർന്നാണ് എമ്മ മത്സരത്തിൽ നിന്നും പിന്മാറുന്നത്. അടുത്താഴ്ചയാണ് ബെർലിൻ ടെന്നീസ് ഓപ്പൺ.
കഴിഞ്ഞ മാസം സ്ട്രാസ്ബർഗിൽ 22 കാരിയായ താരം മത്സരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടുവേദന ആരംഭിച്ചത്. വേദനയെ തുടർന്ന് വെള്ളിയാഴ്ച ക്വീൻസ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ക്വാർട്ടറിൽ ഷെങ് ക്വിൻവെനിനോട് എ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് നടുവേദനയ്ക്ക് ചികിത്സ തേടാൻ തീരുമാനിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ഏതാനു ആഴ്ചകളായി നടുവേദനയാൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് താരം പറഞ്ഞു. ഇത് തന്റെ ദുർബലതയാണ്. അതുകൊണ്ട് തന്നെ പ്രശ്നത്തിന് മതിയായ ശ്രദ്ധ നൽകണമെന്നാണ് കരുതുന്നത് എന്നും താരം കൂട്ടിച്ചേർത്തു.