ഡബ്ലിൻ: ഐറിഷ് കുടുംബങ്ങൾക്ക് വൻ സാമ്പത്തിക ആഘാതം സൃഷ്ടിച്ച് വൈദ്യുതി നിരക്ക്. പ്രതിവർഷം ഐറിഷ് കുടുംബങ്ങൾക്ക് പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ 360 യൂറോ അധികമായി നൽകേണ്ടിവരുന്നുവെന്നാണ് കണ്ടെത്തൽ. നെവിൻ എക്കണോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് നിർണായക നിരീക്ഷണം.
അയർലൻഡിലെ വൈദ്യുതി വിലകൾ പണപ്പെരുപ്പത്തെക്കാൾ അധികമാണ്. കഴിഞ്ഞ ദശകവുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുതി വിലകളും മറ്റ് ചിലവുകളും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള സമ്മർദ്ദം അയർലൻഡിലെ വ്യവസായ മേഖലയും അനുഭവിക്കുന്നുണ്ടെന്നും എൻഇആർഐയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

