ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കാണാതായ വയോധികനെ കണ്ടെത്തി. 61 കാരനെയാണ് കാണാതെ ആയത്. അദ്ദേഹം സുരക്ഷിതനാണെന്നും പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ കണ്ടെത്തിയത്.
ലെറ്റർകെന്നിയിൽ നിന്നും ജെയിംസ് കാൽഡിയയെ ആണ് കാണാതെ ആയത്. പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തെ കണ്ടെത്താൻ സഹായിച്ചതിന് പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പോലീസ് നന്ദി അറിയിച്ചു.
Discussion about this post

