ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. 60 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ മൃതദേഹം ബ്ലാഞ്ചാർട്സ്ടൗണിലെ കനോലി ആശുപത്രിയിലേക്ക് മാറി.
ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. കോർബാലിസ് റോഡിൽ വച്ച് വയോധികനെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തിന് സംഭവസ്ഥലത്ത് വച്ചുതന്നെ ജീവൻ നഷ്ടമായി. ഉടൻ തന്നെ എയർപോർട്ട് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. സ്ഥലം സാങ്കേതിക പരിശോധനയ്ക്കായി സീൽ ചെയ്തിരിക്കുകയാണ്. അതേസമയം അപകടത്തെ തുടർന്ന് രാവിലെ വിമാനത്താവളത്തിലേക്ക് എത്തേണ്ടവർ ഗതാഗതതടസ്സം നേരിട്ടു.

