ഓഫാലി: ഏഡെൻഡെറിയിലെ കാസിൽവ്യൂ പാർക്കിലെ വീടിന് തീയിട്ട സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു. 20 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ചയാണ് 20 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 4 പ്രകാരം കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഡിസംബർ ആറിന് ആയിരുന്നു ഏഡെൻഡെറിയിലെ വീട്ടിൽ തീവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ നാല് വയസ്സുള്ള കുട്ടിയും മുത്തശ്ശിയായ 50 കാരിയും കൊല്ലപ്പെട്ടിരുന്നു.
Discussion about this post

