ഇസ്ലാമാബാദ് : അനധികൃതമായി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ പാകിസ്ഥാൻ ബോട്ട് തീരസംരക്ഷണ സേന പിടികൂടി . അറബിക്കടൽ വഴി സമുദ്രാതിർത്തിയിലേക്ക് പ്രവേശിച്ച അൽ മദീന എന്ന ബോട്ടിലെ ഒമ്പത് ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ഇവരെ ഗുജറാത്തിലെ പോർബന്ദറിലേക്ക് മാറ്റി.
ജനുവരി 14-ന് രാത്രി, അറബിക്കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കോസ്റ്റ് ഗാർഡ് അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപം പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് കണ്ടത് . ഇന്ത്യൻ തീരസംരക്ഷണ കപ്പൽ ബോട്ടിന് നേരെ തിരിഞ്ഞപ്പോൾ, പാകിസ്ഥാൻ ജീവനക്കാർ പരിഭ്രാന്തരായി ഇരുട്ട് മുതലെടുത്ത് ബോട്ട് വഴി മാറ്റാനും ശ്രമിച്ചു. എന്നാൽ, ഐസിജി കപ്പൽ ബോട്ട് തടഞ്ഞുനിർത്തി സേന അതിൽ കയറി.
ബോട്ടിൽ ആകെ ഒമ്പത് ജീവനക്കാരെ കണ്ടെത്തി. ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്ത് പോർബന്ദറിലേക്ക് മാറ്റി .

