കോർക്ക്: കൗണ്ടി കോർക്കിൽ കർഷകനെ മൃഗങ്ങളെ കൈവശം വയ്ക്കുന്നതിൽ നിന്നും വിലക്കി. കോച്ച്ഫോർഡിലെ ഡ്രോമാക്കുലിംഗിൽ നിന്നുള്ള 49 കാരനായ ഡെനിസ് ഒ’റീഗനെതിരെയാണ് നടപടി സ്വീകരിച്ചത്. കർഷകന് 15 വർഷത്തേയ്ക്കാണ് കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും കൈവശം വയ്ക്കുന്നതിനും വളർത്തുന്നതിനും വിലക്കുള്ളത്.
2024 മെയിൽ കൃഷി വകുപ്പ് വെറ്ററിനറി ഇൻസ്പെക്ടർമാർ ഡെനിസിന്റെ ഫാമിൽ ഇൻസ്പെക്ഷനായി എത്തിയിരുന്നു. ഈ സമയം 30 ലധികം മൃഗങ്ങളുടെ മൃതദേഹം കാണുകയായിരുന്നു. ഇതിന് പുറമേ 26 മൃഗങ്ങളെ ഇവിടെ നിന്നും കാണാതായതായും വ്യക്തമായി. ഇതോടെ നടപടി സ്വീകരിക്കുകയായിരുന്നു.
Discussion about this post

