ഡബ്ലിൻ: ലഹരി ഇടപാട്- കള്ളപ്പണ കേസിൽ യുവാവിന് ജയിൽ ശിക്ഷ. ആറ് വർഷത്തെ തടവ് ശിക്ഷയാണ് 22 കാരനായ റീസ് ബൈറണിന് നൽകിയിരിക്കുന്നത്. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയാണ് ശിക്ഷവിധിച്ചത്.
ഡിസംബർ 12 ന് ബാലിമുണിലെ ക്രാനോഗ് ക്ലോസിൽ വച്ചായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്ത്. തുടർന്ന് നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും യുവാവ് കുറ്റം ചെയ്തതായി വ്യക്തമാകുകയായിരുന്നു. കോടതിയിൽ യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.
Discussion about this post

