വെസ്റ്റ്മീത്ത്: ജയിൽ മോചിതനായതിന് പിന്നാലെ ഇനോക്ക് ബർക്ക് വിൽസൺസ് സ്കൂളിലെത്തി. സ്കൂൾ അധികൃതർ ഗ്രൗണ്ടിന് പുറത്ത് അദ്ദേഹത്തെ തടഞ്ഞു. ഇന്നലെയാണ് അദ്ദേഹം മൗണ്ട് ജോയ് പ്രിസണിൽ നിന്നും മോചിതനായത്. ഇനോക്കിനെ മോചിതനാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
രാവിലെ 9.20 ഓടെയാണ് ഇനോക്ക് സ്കൂളിൽ എത്തിയത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും സ്കൂളിന് മുൻപിൽ തടിച്ചുകൂടി. ഇതോടെ പോലീസും സ്ഥലത്ത് എത്തുകയായിരുന്നു.
Discussion about this post

