മുംബൈ : കഴിഞ്ഞ 8 വർഷത്തിനിടെ ബോളിവുഡ് ആകെ മാറിയെന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാൻ . ‘ അധികാര ശ്രേണിയിലെ മാറ്റം ആകെ പ്രകടമാണ്. ക്രിയേറ്റീവ് അല്ലാത്ത ആളുകളാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് . അതിൽ വർഗീയ വികാരവും ഉണ്ടെന്നാണ് കേൾക്കുന്നത് ‘ . റഹ്മാന് ബിബിസി എഷ്യന്‍ നെറ്റ്വര്ക്കിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ നിന്ന് ബോളിവുഡിലെത്തി നിലനിൽക്കാൻ കഴിഞ്ഞ ഏക സംഗീതസംവിധായകൻ താനാണെന്നും റഹ്മാൻ പറഞ്ഞു. ‘ ഇസൈജ്ഞാനി ഇളയരാജ ഏതാനും ഹിന്ദി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ അവ മുഖ്യധാര സിനിമകളായിരുന്നില്ല . അത്തരമൊരു സ്ഥലത്ത് കയറിച്ചെല്ലാൻ സാധിച്ചതും , എന്നെ സ്വീകരിച്ചതും വളരെ ചാരിതാർത്ഥ്യമുണ്ടാക്കിയ കാര്യമാണ്.
ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തി നിലനില്ക്കാന് കഴിഞ്ഞ ഏക സംഗീതസംവിധായകന് താനാണെന്ന് എ.ആര്.റഹ്മാന് പറഞ്ഞു. ‘ഇസൈജ്ഞാനി ഇളയരാജ ഏതാനും ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവ മുഖ്യധാരാ സിനിമകളായിരുന്നില്ല. അത്തരമൊരു സ്ഥലത്ത് കയറിച്ചെല്ലാന്‍ കഴിഞ്ഞതും അവര്‍ എന്നെ സ്വീകരിച്ചതും വളരെ ചാരിതാര്‍ഥ്യമുണ്ടാക്കിയ കാര്യമാണ്.’
മോശം ലക്ഷ്യങ്ങളോടെ ചെയ്യുന്ന സിനിമകളിൽ താൻ സഹകരിക്കിലെന്നും റഹ്മാൻ പറഞ്ഞു.വിക്കി കൗശല്‍ നായകനായ ‘ഛാവ’യെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അത് ഭിന്നതയുണ്ടാക്കുന്ന സിനിമ തന്നെയാണെന്ന് റഹ്മാന് സമ്മതിച്ചു. ‘പക്ഷേ ധൈര്യവും പരാക്രമവുമാണ് ഛാവയുടെ അടിസ്ഥാന വികാരം. അതുകൊണ്ടാണ് അതിന്റെ സംഗീതം ഏറ്റെടുത്തത്. സിനിമ കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനൊന്നും കഴിയില്ല. പ്രേക്ഷകര്‍ വളരെ സമര്‍ഥരാണ്.’ – റഹ്മാന് പറഞ്ഞു.

