ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂർ തങ്ങളെ അടിതെറ്റിച്ചുവെന്ന് സമ്മതിച്ച് ലഷ്കർ-ഇ-ത്വയ്ബ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫ് . പാകിസ്ഥാനിൽ നടന്ന റാലിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ നടത്തിയ പ്രധാന ഓപ്പറേഷനാണെന്ന് ഹാഫിസ് അബ്ദുൾ റൗഫ് തന്നെ വ്യക്തമാക്കിയത്.
“ഇന്ത്യൻ ആക്രമണത്തിൽ നിന്ന് അള്ളാഹു നമ്മളെ രക്ഷിച്ചു. അള്ളാഹു നമ്മളെ സഹായിച്ചു. അവസാന നിമിഷം വരെ പാകിസ്ഥാന് രഹസ്യാന്വേഷണ വിവരങ്ങൾ ഉണ്ടായിരുന്നു “ എന്നും അബ്ദുൾ റൗഫ് പറഞ്ഞു.
ചൈനീസ് ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചതായി തങ്ങൾ ഉപയോഗിച്ചിരുന്നതായി റൗഫ് തന്റെ പ്രസ്താവനയിൽ പറയുന്നുണ്ട് . പാകിസ്ഥാൻ ജിഹാദ് നടത്താൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും റൗഫ് പറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അവിടെ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും വളരെ എളുപ്പമാണെന്നും റൗഫ് പറഞ്ഞു.
മാത്രമല്ല ഇന്ത്യയെക്കുറിച്ചുള്ള തത്സമയ രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കിട്ടിട്ടുണ്ടെന്നും റൗഫ് അവകാശപ്പെട്ടു. ഇന്ത്യൻ വിമാനങ്ങളെ ജങ്ക് എന്ന് വിശേഷിപ്പിച്ച റൗഫ്, ചൈനീസ് ആയുധങ്ങളെ പ്രശംസിച്ചു, അവയെ ആഗോളതലത്തിൽ ഏറെ ഡിമാൻഡുള്ള ആയുധങ്ങൾ എന്നാണ് റൗഫ് പറയുന്നത് .
പുതുതായി പരിശീലനം ലഭിച്ച ഭീകരർക്കുള്ള പാസിംഗ് ഔട്ട് ചടങ്ങ് മർകസ്-ഇ-തൊയ്ബ സമുച്ചയത്തിൽ നടത്തിയെന്നാണ് റിപ്പോർട്ടുകൾ . റൗഫിനെ കൂടാതെ, ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തൽഹ സയീദ്, ലഷ്കർ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി, മറ്റ് കമാൻഡർമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ലഷ്കർ-ഇ-തൊയ്ബയുടെ ആസ്ഥാനമായി കണക്കാക്കപ്പെടുന്ന മർകസ്-ഇ-തൊയ്ബ, ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിരുന്നു. അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിൽ പ്രാർത്ഥന നടത്തിയതും റൗഫാണ് .

