ഡബ്ലിൻ: യൂറോ-രൂപ വിനിമയ നിരക്ക് നൂറിന് മുകളിൽ തുടരുമെന്ന് പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ. ഈ വർഷം മുഴുവൻ സ്ഥിതി മാറ്റമില്ലാതെ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ മാസം ആയിരുന്നു യൂറോയുടെ വിനിമയ നിരക്ക് നൂറ് പിന്നിട്ടത്. നിലവിൽ 101.19 ആണ് വിനിമയ നിരക്ക്.
ഡോളർ ദുർബലമായതും ആഗോള നിക്ഷേപകർ മാറി ചിന്തിച്ചതുമാണ് യൂറോയ്ക്ക് നേട്ടമായത്. അതുകൊണ്ട് തന്നെ ഈ വർഷം മുഴുവൻ 99.03 നും 107.75 നും ഇടയിലാകാം വ്യാപാരം നടക്കുക എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഈ വർഷം അവസാനത്തോടെ യൂറോ വില ശരാശരി 105. 58 ൽ എത്തുമെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.
Discussion about this post

