ഡബ്ലിൻ: ഫിൻഗൽസിൽ ഇ- സ്കൂട്ടർ യാത്രികനെ വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കാപ്പാഗ് റോഡിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ വ്യക്തിയെ ബ്ലാഞ്ചാർട്സ്ടൗണിലെ കനോലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാഹനാപകടം ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്നലെ തന്നെ ഫോറൻസിക് ടീം എത്തി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയുന്നവർ ബ്ലാഞ്ചാർഡ്സ്ടൗൺ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

