ഡബ്ലിൻ: ഡബ്ലിൻ സിറ്റി കൗൺസിൽ മേഖലയിലെ റോഡുകളിൽ വേഗപരിധി നിശ്ചയിക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ കൗൺസിലിന്റെ മേഖലയിൽ വേഗപരിധി മണിക്കൂറിൽ 30 കിലോ മീറ്ററായി മാറ്റാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൗൺസിൽ ചർച്ച ചെയ്തുവരികയാണ്.
വേഗപരിധി കുറച്ച് അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. നിലവിൽ കൗൺസിൽ പരിധിയിൽ 50, 60, 80 കിലോമീറ്റർ വേഗതയാണ് ഉള്ളത്. പൊതുജനങ്ങളുമായി സംസാരിച്ച ശേഷം ആയിരിക്കും ഇത് എത്രയായി ചുരുക്കണം എന്ന കാര്യത്തിൽ വ്യക്തത വരുത്തുക.
Discussion about this post

