ഡബ്ലിൻ: ഫൂട്ട്പാത്തിലൂടെ നടക്കുന്നതിനിടെ വ്യക്തികൾക്കുണ്ടായ പരിക്കിനെ തുടർന്ന് ഡബ്ലിൻ സിറ്റി കൗൺസിലിന് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത് 18 മില്യൺ യൂറോയിലധികം പണം. മൂന്ന് വർഷത്തെ കണക്കുകളാണ് ഇത്. നടക്കുന്നതിനിടെ വഴുതി വീണും കാലിടറി വീണും നിരവധി പേർക്കാണ് പരിക്കേറ്റത്.
2023 ജനുവരി മുതൽ കഴിഞ്ഞ വർഷം സെപ്തംബർവരെ 950 പേരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം മാത്രമായി 7.6 മില്യൺ യൂറോയുടെ ക്ലെയിമുകൾ ഡബ്ലിൻ സിറ്റി കൗൺസിൽ പരിഹരിച്ചു. 2023 ൽ ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ വീണ് പരിക്കേറ്റവർക്ക് 6 മില്യൺ യൂറോയാണ് നൽകിയത്. കഴിഞ്ഞ വർഷം 9 മാസത്തിനിടെ 225 പേർക്ക് 4.3 മില്യൺ യൂറോ നൽകി.
Discussion about this post

